Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Latin Catholic Bishops Conference

തെരഞ്ഞെടുപ്പില്‍ പ്രശ്‌നാധിഷ്ഠിത നിലപാട്: ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ക​​​ക്ഷി​​​രാ​​​ഷ്‌​​​ട്രീ​​​യ ചി​​​ന്ത​​​ക​​​ള്‍ക്ക​​​തീ​​​ത​​​മാ​​​യി പ്ര​​​ശ്‌​​​നാ​​​ധി​​​ഷ്ഠി​​​ത​​​വും മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത​​​വു​​​മാ​​​യ നി​​​ല​​​പാ​​​ടി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത് ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ന്‍സ​​​മി​​​തി.

ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ കൂ​​​ടു​​​ത​​​ല്‍ സ​​​ജീ​​​വ​​​മാ​​​ക്കാ​​​നും ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നും എ​​​ല്ലാ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്കും സ​​​ന്തു​​​ലി​​​ത​​​മാ​​​യ രീ​​​തി​​​യി​​​ല്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​ത്ത​​​വും ആ​​​നു​​​പാ​​​തി​​​ക​​​വു​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യ​​​വും ല​​​ഭി​​​ക്ക​​​ണം. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഏ​​​റെ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ലെ ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്കാ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഇ​​​ട​​​യ​​​ലേ​​​ഖ​​​ന​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നോ ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നോ സ​​​ര്‍ക്കാ​​​ര്‍ മു​​​തി​​​രു​​​ന്നി​​​ല്ലെ​​​ന്ന​​​തു ഖേ​​​ദ​​​ക​​​ര​​​മാ​​​ണ്. ചി​​​ല ശി​​​പാ​​​ര്‍ശ​​​ക​​​ള്‍ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യെ​​​ന്നു ഭ​​​ര​​​ണ​​​ത​​​ല​​​ത്തി​​​ല്‍നി​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​യെ സം​​​ബ​​​ന്ധി​​​ച്ച ഒ​​​രു വ്യ​​​ക്ത​​​ത​​​യും വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കാ​​​നും സ​​​ര്‍ക്കാ​​​രി​​​ന് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക​​​ര്‍ക്ക് സ​​​മു​​​ദാ​​​യ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി ഇ​​​നി​​​യും പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ളി​​​ല്ലാ​​​തെ യ​​​ഥാ​​​സ​​​മ​​​യം ല​​​ത്തീ​​​ന്‍ ക​​​ത്തോ​​​ലി​​​ക്ക​​​ര്‍ക്കു സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ വ്യ​​​ക്ത​​​ത വ​​​രു​​​ത്തി ഒ​​​രു സ്പ​​​ഷ്‌​​​ടീ​​​ക​​​ര​​​ണ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍ക്കാ​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

തീ​​​ര​​​ദേ​​​ശ​​​ത്തെ നി​​​ര​​​വ​​​ധി​​​യാ​​​യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഇ​​​ന്നും പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടാ​​​തെ തു​​​ട​​​രു​​​ന്നു. മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യാ​​​കെ ഭീ​​​തി​​​യി​​​ലാ​​​ണ്. വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നാ​​​കാ​​​തെ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ നി​​​സം​​​ഗ​​​രാ​​​കു​​​ക​​​യാ​​​ണ്.

മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഈ​​​യി​​​ടെ പ്ര​​​ഖ്യാ​​​പി​​​ച്ച വി​​​ധി​​​യെ​​​യും തു​​​ട​​​ര്‍ന്ന് സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളെ​​​യും പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് കാ​​​ണു​​​ന്ന​​​തെ​​​ന്നും ഇ​​​ട​​​യ​​​ലേ​​​ഖ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

കെ​​​ആ​​​ര്‍എ​​​ല്‍സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ തെ​​​ക്ക​​​ത്തെ​​​ച്ചേ​​​രി​​​ല്‍, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ഡോ. ​​​ആ​​​ർ. ക്രി​​​സ്തു​​​ദാ​​​സ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍ന്നാ​​​ണ് ഇ​​​ട​​​യ​​​ലേ​​​ഖ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. 30ന് ​​​ല​​​ത്തീ​​​ന്‍ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ ഇ​​​തു വാ​​​യി​​​ക്കും.

Latest News

Corehub Up